കൊച്ചിൻ ഷിപ് യാഡ് ലിമിറ്റഡിൽ 44 എക്സ്‌ിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ . മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമന മുണ്ടാകാം. ഒരു വർഷപരിശീലനം, തുടർന്ന് റഗുലർ നിയമനം.
2025 ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in
വിഭാഗങ്ങളും യോഗ്യതയും:
.മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം.
* ഐടി: കംപ്യൂട്ടർ സയൻസ്/ ഐടി യിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ കംപ്യൂട്ടർ സയൻസ്/ ഐടിയിൽ പിജി.
. എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെ ബിരുദം/ ഡിപ്ലോമ, അല്ലെ ങ്കിൽ എംഎസ്‌ഡബ്ല്യു (പേഴ്‌സണൽ മാനേജ്മെന്റ് ലേബർ വെൽഫെയർ & ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ), അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റ്റിൽ പിജി.
. ഫിനാൻസ്: സിഎ / സിഎംഎ ഫൈനൽ പരീക്ഷാ ജയം.
. പ്രായപരിധി: 27.
. സ്റ്റൈപ്പന്റ്: പരിശീലന സമയത്ത്- 50,000 രൂപ. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്‌റ്റൻ്റ് മാനേജരായി നിയമനം.
. ഫീസ്: 1000 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.
. തിരഞ്ഞെടുപ്പ്: ഓൺലൈൻ ഒബ്ജ ക്ടീവ് ടെസ്റ്റ‌്, ഗ്രൂപ്പ് ഡിസ്കഷൻ,