Diocesan News & Updates

Home / News Detail

മദർ തെരേസ സ്കോളർഷിപ് 2024-2025

Monday, 30 December 2024
News Image
സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം. BPL അപേക്ഷകർക്ക് മുൻഗണന. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും / രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വർഷം സ്കോളർഷിപ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി : ജനുവരി 17 ആവശ്യമായ രേഖകൾ 1. SSLC, പ്ലസ് ടു മാർക്ക് ലിസ്റ്റ് 2. അലോട്മെന്റ് മെമോ 3. ബാങ്ക് പാസ്ബുക്ക് 4. ഫോട്ടോ 5. ആധാർ 6. വരുമാന സർട്ടിഫിക്കറ്റ് 7. റേഷൻ കാർഡ് അപേക്ഷകൾ തൊട്ടടുത്ത അക്ഷയ – CSC കേന്ദ്രങ്ങൾ വഴി സമർപ്പിയ്ക്കാം.