Diocesan News & Updates

Home / News Detail

മുന്നാക്കക്കാർക്കുള്ള വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Friday, 03 January 2025
News Image
തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്ന വരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായമായി സംസ്ഥാനസർക്കാർ കേരളസംസ്ഥാനമുന്നാക്കസമുദായക്ഷേമ കോർപറേഷൻ (സ്മുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
 
ഹൈസ്കൂ‌ൾ, ഹയർസെക്കൻഡറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സു‌കൾ, ബിരുദം, ബിരുദാനന്തരബിരുദം, സിഎ / സി എംഎ / സിഎസ്, ദേശീയനിലവാരമുള്ള സ്ഥാപന ങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകു ന്നത്. വിവിധ മത്സരപരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 
 
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. 
 
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20.