സർക്കാർ/ യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽനിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥി കൾക്ക് (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി) സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 10.
സാമ്പത്തികവർഷം കോഴ്‌സ് ഫീസ് (പരമാവധി 20,000 രൂപ വീതവും) ഹോസ്റ്റൽ ഫീസ് (പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന
തുക തിരികെ നൽകുന്ന സിവിൽ സർവീസ് ഫീ റീ ഇംമ്പേഴ്സ്മെന്റ് സ്കോളർഷിപ്പാണിത്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിന്റെ ഉപകേന്ദ്രങ്ങളിലും ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീ ലനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in , ഫോൺ: 0471 2300524, 2302090.