Diocesan News & Updates

Home / News Detail

കേരളത്തിൽ 2000 അപ്രന്റിസ്

Tuesday, 01 April 2025
News Image
സർക്കാർ, പൊതുമേഖലാ, സ്വകാര്യസ്‌ഥാപനങ്ങളിൽ അപ്രന്റിസ് അവസരം. ഫാക്ട്, കൊച്ചിൻ ഷിപ് യാഡ് , കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, സിയാൽ. ഹിന്ദുസ്‌ഥാൻ യൂ ണിലീവർ, കെൽട്രോൺ, കെഎസ്ഇ ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ‌് തുടങ്ങിയ സ്‌ഥാപനങ്ങളിലായി രണ്ടായിരത്തിലേറെ ഒഴിവുകളുണ്ട്. 
 
സംസ്ഥാനസാങ്കേതികവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്റർ മുഖേനയാണു തിരഞെഞ്ഞെടുപ്പ്. ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അവസരം. കോഴ്‌സ് പാസായി 5 വർഷം കഴിയാത്തവർക്കും – അപ്രൻ്റിസ് ആക്ട് പ്രകാരം പരിശീലനം – നേടാത്തവർക്കും അപേക്ഷിക്കാം. ബി – ടെക്, ബിഎ, ബിഎസ്‌സി, ബികോം, ബി ബിഎ, ബിസിഎ യോഗ്യതയുള്ളവർക്ക് – കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഒരു വർഷത്തെ അപ്രന്റിസ്ഷിപ് വിജയകരമായി പൂർ ത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരി ന്റെ തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) നേടാം.
 
അപേക്ഷകർ സൂപ്പർവൈസറി ഡവലപ്മെൻ്റ് സെൻററിൽ ഓൺലൈനായി റജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക് www.sdcentre.org.