Diocesan News & Updates

Home / News Detail

എൻഎംഡിസി സ്‌റ്റീലിൽ 934 ഒഴിവുകൾ

Sunday, 04 May 2025
News Image
ഛത്തീസ്‌ഗഡ് എൻഎംഡിസി സ്‌റ്റീൽ ലിമിറ്റഡിലെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ കരാർ തൊഴിലാളികളുടെ (കോൺട്രാക്ച്വൽ എംപ്ലോയീസ് (CE)) 934 ഒഴിവുകൾ. ജോലിപരിചയം ഉള്ളവർക്കാണ് അവസരം.
 
 മേയ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. 
 
ഒഴിവുള്ള വിഭാഗങ്ങൾ: സ്റ്റീൽ മെൽറ്റിങ് ഷോപ്, ലൈം ഡോളമൈറ്റ് കാൽസിനേഷൻ പ്ലാൻ്റ്, ഷിപ്പിങ്, ഡെസ്‌പാച്ച്, ഓക്സിജൻ പ്ലാന്റ്റ്, സെൻട്രൽ റിസർച് കൺട്രോൾ ലാബ്, ക്വാളിറ്റി, റിഫ്രാക്ടറി, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ, ട്രാഫിക് ആൻഡ് ലോജിസ്റ്റിക്സ്, സ്ക്രാപ് ആൻഡ് സാൽവേജ് ഡിപ്പാർട്മെന്റ്, റോ മെറ്റീരിയൽ ഡിവിഷൻ, റോ മെറ്റീരിയൽസ് ഹാൻഡ്‌ലിങ് സിസ്‌റ്റം, സിന്റർ പ്ലാന്റ്, പ്രൊഡക്‌ഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ, എൻവയൺമെൻ്റ്, സേഫ്റ്റി എൻജിനീയറിങ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സിവിൽ, സെൻട്രൽ ഇലക്ട്രിക്കൽ, ടൗൺഷിപ് മാനേജ്‌മെൻ്റ, സെൻട്രൽ സ്‌റ്റോഴ്സ‌്, കമേഴ്സ്യൽ, മാർക്കറ്റിങ് ആൻഡ് സെയിൽസ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ടോട്ടൽ ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയവ.
 
യോഗ്യത: എൻജിനീയറിങ് ബിരുദം/എൻജി നീയറിങ് ഡിപ്ലോമ/ഐടിഐ (യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക).
 
പ്രായപരിധി: 50.
 
ശമ്പളം: 40,000-1,70,000 രൂപ.
 
ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. വിജ്‌ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.nmdcsteel.nmdc.co.in