ഐഡിബിഐ ബാങ്കിൽ 676 ജൂനിയർ അസിസ്‌റ്റന്റ് മാനേജർ ഒഴിവുകൾ.
മെയ് 20 വരെ അപേക്ഷിക്കാം. www.idbibank.in
യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.
പ്രായം: 20-25. അർഹർക്ക് ഇളവ്. യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
തിരഞ്ഞെടുപ്പ്: ജൂൺ എട്ടിന് ഓൺ ലൈൻ ടെസ്റ്റ്, തുടർന്ന് ഇന്റർവ്യൂ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 1050 രൂപ (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് 250 രൂപ).