Diocesan News & Updates

Home / News Detail

എസ്എസ്‌സി: 2860 ഒഴിവുകൾ

Saturday, 14 June 2025
News Image
സിലക്ഷൻ പോസ്‌റ്റ്: 2423 ഒഴിവുകൾ 
 
കേന്ദ്രസർക്കാരിലെ വിവിധ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലായി 2423 സിലക്ഷൻ പോസ്‌റ്റുകൾ ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 138 ഒഴിവുകൾ (തസ്‌തിക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ). 
 
അപേക്ഷ ജൂൺ 23 വരെ.
 
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം
 
പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ട‌ി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്.
 
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/പട്ടികജാതി/പട്ടികവർഗം/അംഗപരിമിതർ/വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല. 24 വരെ ഓൺലൈനായി ഫീസടയ്ക്കാം.
 
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്‌ഥാനത്തിൽ. നെഗറ്റീവ് മാർക്കുണ്ട്. സിലബസ് വിവരങ്ങൾ വെബ്സെറ്റിൽ: www.ssckkr.kar.nic.in
 
അപേക്ഷിക്കേണ്ട വിധം: mySSCമൊബൈൽ ആപ് വഴിയോ https://ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം സൈറ്റിലെ Phase-XIII/2025/Selection Posts Examination എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കാം. രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം. അപേക്ഷയുംയോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.
 
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡും: കണ്ണൂർ (9202), കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211).
 
റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, ‘E’ Wing, Kendriya Sadan, Koramangala, Bengaluru, Karnataka-560 034.