അഗ്നീപഥ് സൈനിക റിക്രൂട്ട്മെന്റ്

Monday 27 June 2022

കേന്ദ്രസർക്കാർ പുതിയതായി ആരംഭിച്ചിരിക്കുന്ന അഗ്നിപഥ് സൈനികസേവന പദ്ധതിയെക്കുറിച്ച് പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. എങ്കിലും ഇത് യുവജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന പദ്ധതിയാണെന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ എസ്എസ്എൽസി/ പ്ലസ്ടു പാസായതും ശാരീരികക്ഷമതയും കായിക മേഖലകളിൽ താത്പര്യവുമുളള കുട്ടികളെ ഇതിനായി ശ്രമിക്കേണ്ടതാണ്. 

യുവജനങ്ങൾക്കുള്ള പ്രയോജനങ്ങൾ 

1. ചിട്ടയായ സൈനികപരിശീലനം ലഭിക്കും 

2. ജീവിതത്തിൽ അച്ചടക്കം കൈവരും 

3. പരിശീലന കാലയളവിൽ തന്നെ ഡിഗ്രി പാസാകാൻ സാധിക്കും 

4. 25% പേർക്ക് സൈന്യത്തിൽ തന്നെ തുടരാൻ സാധിക്കും 

5. മികച്ച പരിശീലനം നേടുന്നതിനാൽ  സർക്കാർ ജോലികളിലും സ്വകാര്യ മേഖലയിലും ജോലികൾക്ക് സ്വാഭാവികമായി മുൻഗണന ലഭിക്കും 

6. പരിശീലന കാലയളവിൽ തന്നെ മികച്ച ശമ്പളം ലഭിക്കും 

7.  നന്നേ ചെറുപ്പത്തിൽ തന്നെ 20 ലക്ഷം രൂപയ്ക്ക് മുകളിൽ സമ്പാദ്യം ലഭിക്കുന്നതിനാൽ സ്വന്തമായി ഒരു ബിസിനസോ, തൊഴിൽ സംരഭമോ, വിദേശപഠനമോ നടത്താൻ സാധിക്കും 

സേവന കാലാവധി: 4 വർഷം 

ശമ്പളം: 30000-40000/മാസം 

പ്രായം: 17.5 - 23 വയസ് 

ഉയരം: കുറഞ്ഞത് 152.5  സെൻ്റിമീറ്റർ 

അപേക്ഷാഫീസ്: ₹ 250/- 

അവസാന തീയതി: ജൂലൈ 05 

How to Apply for Indian Army Recruitment 2022 

https://joinindianarmy.nic.in/.  

How to Apply for Indian Navy Recruitment 2022 

https://www.joinindiannavy.gov.in/en/page/selection-procedure-agniveer-ssr-and-agniveer-mr.html

How to Apply for Indian Air Force Recruitment 2022 

https://indianairforce.nic.in/agniveer/
 


useful links