AIIMS 114 ഫാക്കൽറ്റി മധുര: 94 ഒഴിവ്

Saturday 16 July 2022

തമിഴ്നാട് മധുരയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 94 ഫാക്കൽറ്റി ഒഴിവ്. റഗുലർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 18 വരെ. അവസരങ്ങൾ: അസിസ്റ്റന്റ് പ്രഫസർ (37 ഒഴിവ്). പ്രഫസർ (20), അസോഷ്യേറ്റ് പ്രഫസർ (20), അഡീഷനൽ പ്രഫസർ (17). തുടക്കത്തിൽ തമിഴ്നാട് രാമനാഥപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളജിലാണു നിയമനം. www.jipmer.edu.in/aiims-madurai

ഭട്ടിൻഡ:

20 ഫാക്കൽറ്റി

പഞ്ചാബ് ഭട്ടിൻഡയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 20 പ്രഫസർ, അഡീഷനൽ പ്രഫസർ ഒഴിവ്. ജൂലൈ 4 വരെ അപേക്ഷിക്കാം. ഡയറക്ട്/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം.

എംഡി, എംഎസ്, ഡിഎം, എംസിഎച്ച് + പരിചയമാണ് യോഗ്യത.

www.aiimsbathinda.edu.in


useful links