മസഗോൺ ഡോക്കിൽ 445 അപ്രന്റിസ്

Thursday 21 July 2022

പൊതുമേഖലാ സ്‌ഥാപനമായ മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 445 ഒഴിവ്. ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

ഗ്രൂപ് എ (പത്താം ക്ലാസ് പാസായവർ)

ഇലക്‌ട്രീഷ്യൻ, ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ, പൈപ്പ് ഫിറ്റർ: ജനറൽ സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് 50% മാർക്കോടെ പത്താം ക്ലാസ് ജയം. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക. പ്രായം: 15–19. സ്റ്റൈപൻഡ്: ആദ്യ 3 മാസം 3000, തുടർന്ന് 6000, രണ്ടാം വർഷം–6600. പരിശീലന കാലാവധി: രണ്ടു വർഷം.

ഗ്രൂപ് ബി (ഐടിഐ പാസായവർ)

ഇലക്‌ട്രോണിക് മെക്കാനിക്, കാർപെന്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ (Ex–ഐടിഐ ഫിറ്റർ), ഇലക്ട്രീഷ്യൻ, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(COPA), ഐസിടിഎസ്എം: 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം: 16–21. സ്റ്റൈപൻഡ്: 8050. കാർപെന്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, COPA തസ്തികയിൽ 7700. പരിശീലന കാലാവധി: ഒരു വർഷം.

ഗ്രൂപ് സി (എട്ടാം ക്ലാസ് പാസായവർ)

റിഗർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് 50% മാർക്കോടെ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ). ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.

പ്രായം: 14–18. സ്റ്റൈപൻഡ്: ആദ്യ 3 മാസം 2500, തുടർന്ന് 5000, രണ്ടാം വർഷം–5500. പരിശീലന കാലാവധി: റിഗർ–2 വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)–ഒരു വർഷം മൂന്നു മാസം.

എല്ലാ തസ്‌തികയിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി. ഐടിഐ പാസായവർ ഗ്രൂപ് എ, സി തസ്തികയിലേക്ക് അപേക്ഷിക്കേണ്ട. 2022 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും, അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. ഓൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, രേഖാപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. മുംബൈ, നാഗ്പുർ, പുണെ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ്: 100 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല.

https://mazagondock.in


useful links