കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ

Tuesday 01 November 2022

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി) 2022ന്‍റെ രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. താല്‍പര്യമുള്ളവർക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 7 വരെ അപേക്ഷിക്കാം.

പരീക്ഷ 2022 നവംബര്‍ 26, 27 തീയതികളില്‍ നടക്കും. പരീക്ഷാ ഫീസ്, യോഗ്യത, സിലബസ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാൻ പരീക്ഷാ വെബ്സൈറ്റില്‍ ലഭ്യമാകുന്ന
KTET 2022ന്‍റെ വിശദമായ വിജ്ഞാപനം പരിശോധിക്കുക.

KTET 2022 അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 21 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലുമായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റിന്‍റെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്.


useful links