സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ 138 എക്സിക്യൂട്ടീവ്/ നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ

Saturday 07 January 2023

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വെസ്റ്റ്ബംഗാളിലെ ഇസ്കോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറുകളിലായി 138 ഒഴിവ്. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്‌തിക, യോഗ്യത, പ്രായപരിധി

എക്സിക്യൂട്ടീവ് കേഡർ: ∙ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഒാപ്പറേഷൻ എൻജിനീയർ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/കെമിക്കൽ/പവർ പ്ലാന്റ്/പ്രൊഡക്‌ഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, ബോയിലർ ഒാപ്പറേഷൻ എൻജിനീയർ സർട്ടിഫിക്കറ്റ്; 30.

 മാനേജർ (മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജി, സെറാമിക്): മെക്കാനിക്കൽ/ കെമിക്കൽ/ മെറ്റലർജി/ സെറാമിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, 7 വർഷ പരിചയം; 35.

മെഡിക്കൽ ഓഫിസർ: എംബിബിഎസ്, 1 വർഷ പരിചയം; 34.

 കൺസൽറ്റന്റ് (ക്രിട്ടിക്കൽ കെയർ മെഡിസിൻ (ഇന്റെൻസിവിസ്റ്റ്), ഒാർത്തോപീഡിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി): ബന്ധപ്പെട്ട വിഭാഗത്തിൽ പിജി ബിരുദം/ ഡിഎൻബി, 3 വർഷ പരിചയം; 41.

 കൺസൽറ്റന്റ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ): എംബിബിഎസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പിജി, 3 വർഷ പരിചയം; 41.

നോൺ എക്സിക്യൂട്ടീവ് കേഡർ:

 ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി (മെക്കാനിക്കൽ, മെറ്റലർജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, സിവിൽ, സെറാമിക്): പത്താം ക്ലാസ്, മെക്കാനിക്കൽ/ മെറ്റലർജി/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ കെമിക്കൽ/ സിവിൽ/ സെറാമിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ; 28.

 ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ): പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കെമിക്കൽ/ പവർ പ്ലാന്റ്/ പ്രൊഡക്‌ഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ, ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 30.

 അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ, ഫിറ്റർ, ടർണർ, വെൽഡർ): പത്താം ക്ലാസ്, ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ടർണർ/ വെൽഡർ ട്രേഡിൽ ഐടിഐ/ എൻസിവിടി; 28.

 അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 28.

 അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (ഹെവി വെഹിക്കിൾ ഡ്രൈവർ): പത്താം ക്ലാസ്, ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 1 വർഷ പരിചയം; 28.  www.sail.co.in


useful links