സ്ഥിരം ജോലിയുളളവർക്ക് പ്രതിവർഷം 1.30 ലക്ഷം രൂപയും റിസർച് ഗ്രാന്റും; ഖുറാന ഫെലോഷിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Monday 16 January 2023

പുതിയ ആശയങ്ങൾ സംഭാവന ചെയ്യാൻ സാമർഥ്യമുള്ള യുവ ബയോടെക്നോളജിസ്റ്റുകൾക്ക് ‘ഇന്നവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ് ഫെലോഷിപ്’ (IYBF) നൽകുന്നതിനുള്ള അപേക്ഷ കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഫെബ്രുവരി 25 വരെ ഓൺലൈനായി സ്വീകരിക്കും. പ്രശസ്ത ബയോകെമിസ്റ്റായിരുന്ന ഹർ ഗോബിന്ദ് ഖുറാനയുടെ പേരിലാണ് ഫെലോഷിപ്.

സ്ഥിരം ജോലിയിലിരിക്കുന്നവർക്ക് പ്രതിവർഷം 1.30 ലക്ഷം രൂപയും, ഉപകരണങ്ങൾക്കും സാധനങ്ങൾക്കും യാത്രകൾക്കും ആവശ്യമായ ചെലവുകളടങ്ങുന്ന റിസർച് ഗ്രാന്റും ലഭിക്കും. 3 വർഷത്തേക്കാണു സഹായം. മികവേറിയവർക്ക് 2 വർഷം വരെ നീട്ടിനൽകാനും വ്യവസ്ഥയുണ്ട്. ബയോടെക്നോളജിയിലോ ബന്ധപ്പെട്ട മേഖലകളിലോ വേണം ഗവേഷണം.

ലൈഫ് / കംപ്യൂട്ടേഷനൽ (ബയോടെക്നോളജി, ബയോളജി, മെഡിസിൻ എന്നിവയിൽ പ്രയോഗമുള്ളത്) /വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ / അഗ്രികൾചറൽ സയൻസുകളിലെ പിഎച്ച്ഡി, അഥവാ എംഡി, എംഎസ്, എംഡിഎസ്, എംടെക് ഇവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. മികച്ച അക്കാദമിക ചരിത്രവും ജേണൽ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം. ഇന്ത്യയിലെ സേവനപരിചയം 3 വർഷത്തിൽ കൂടുതലാവരുത്. ഫെബ്രുവരി 25ന് 35 വയസ്സു കവിയരുത്. വനിതാ, പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 വരെയാകാം. അനുവാദം വാങ്ങി, ഗവേഷണസ്ഥാപനം മാറിപ്പോയാൽ തുടർന്ന് പുതിയ സ്ഥാപനത്തിലെ പ്രവർത്തനത്തിനു സഹായം തുടരും.

വെബ്: www.dbtindia.gov.in. സംശയപരിഹാരത്തിന് manojsrohilla.dbt@nic.in.


useful links