ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്
Wednesday 25 January 2023
കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലായി 461 ഒഴിവുണ്ട്. ഒരു ഡിവിഷനിലേക്ക് മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ.
∙ യോഗ്യത: ബിരുദം, അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മുംബൈ) ഫെലോഷിപ്.
∙ പ്രായം: 21–30 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്തഭടന്മാർക്കും എൽഐസി ജീവനക്കാർക്കും ഇളവുണ്ട്).
എൽഐസി എംപ്ലോയി കാറ്റഗറി, എൽഐസി ഏജന്റ്സ് കാറ്റഗറി, ഓപ്പൺ മാർക്കറ്റ് എന്നീ വിഭാഗങ്ങളിലായാണു തിരഞ്ഞെടുപ്പ്. എംപ്ലോയി കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ക്ലാസ് 3 കേഡറിൽ 3 വർഷം ജോലിപരിചയം വേണം. ഏജന്റ്സ് കാറ്റഗറി അപേക്ഷകർക്ക് നഗര മേഖലയിൽ അഞ്ചും ഗ്രാമീണ മേഖലയിൽ നാലും വർഷത്തെ പരിചയം വേണം.
(മറ്റു നിബന്ധനകൾക്കു വിജ്ഞാപനം കാണുക). ലൈഫ് ഇൻഷുറൻസ് ഇൻഡസ്ട്രി അല്ലെങ്കിൽ ഫിനാൻഷ്യൽ ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിൽ 2 വർഷം ജോലിപരിചയമുള്ള ഓപ്പൺ മാർക്കറ്റ് അപേക്ഷകർക്കു മുൻഗണന. യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
∙ ശമ്പളം: അപ്രന്റിസ് കാലയളവിൽ മാസം 51,500 രൂപ സ്റ്റൈപൻഡ്. പ്രബേഷൻ സമയത്തെ ശമ്പള നിരക്ക് 35,650–90,205 രൂപ.
∙ ഫീസ്: 750 രൂപ (പട്ടികവിഭാഗത്തിനു 100 രൂപ). വിജ്ഞാപനം www.licindia.in വെബ്സൈറ്റിൽ.