അർധസൈനികസേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ/ ഹെഡ് കോൺസ്റ്റബിൾ/ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉടൻ വിജ്‌ഞാപനമാകും. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക ഒഴിവാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം.
ഓൺലൈൻ അപേക്ഷ നവംബർ 15 മുതൽ ഡിസംബർ 14 വരെ. www.recruitment.itbpolice.nic.in
സബ് ഇൻസ്പെക്ടർ തസ്‌തികയിൽ 92, ഹെഡ് കോൺസ്റ്റബിൾ 383, കോൺസ്റ്റബിൾ 51 എന്നിങ്ങനെയാണ് അവസരം.