Diocesan News & Updates

Home / News Detail

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം;

Tuesday, 14 July 2026

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം;

സോഫ്റ്റ് വെയർ, ഡാറ്റ എൻജിനീയർ ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ മുതൽ ജൂനിയർ ഡാറ്റ എൻജിനീയർ വരെയാണ് ഒഴിവുകൾ.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി (DUK) ഡാറ്റ എൻജിനീയർ ആൻഡ് അനലിറ്റിക്സ് പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
 
അകെ 14 ഒഴിവുകളാണ് ഉള്ളത്.
 
സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ മുതൽ ജൂനിയർ ഡാറ്റ എൻജിനീയർ വരെയാണ് ഒഴിവുകൾ.
 
ബന്ധപ്പെട്ട വിഷയത്തിൽ എൻജിയറിങ് ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
 
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.

സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ (Java)

  • ഒഴിവുകൾ: 2
  • ശമ്പളം: ₹40,000 – ₹60,000
  • പരമാവധി പ്രായം: 35 വയസ്

സോഫ്റ്റ് വെയർ എൻജിനീയർ (Java)

  • ഒഴിവുകൾ: 1
  • ശമ്പളം: ₹35,000 – ₹50,000
  • പരമാവധി പ്രായം: 30 വയസ്

ജൂനിയർ QA അനലിസ്റ്റ്

  • ഒഴിവുകൾ: 2
  • ശമ്പളം: ₹25,000 – ₹35,000
  • പരമാവധി പ്രായം: 30 വയസ്
  • സോഫ്റ്റ് വെയർ എൻജിനീയർ (ഇന്റേൺ)
    • ഒഴിവുകൾ: 4
    • ശമ്പളം: ₹15,000 – ₹25,000
    • പരമാവധി പ്രായം: 25 വയസ്

    സീനിയർ ഡാറ്റ സയന്റിസ്റ്റ് (Python)

    • ഒഴിവുകൾ: 1
    • ശമ്പളം: ₹50,000 – ₹75,000
    • പരമാവധി പ്രായം: 35 വയസ്ജൂനിയർ ഡാറ്റ എൻജിനീയർ (Python)
      • ഒഴിവുകൾ: 2
      • ശമ്പളം: ₹30,000 – ₹40,000
      • പരമാവധി പ്രായം: 30 വയസ്

      സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ (.NET)

      • ഒഴിവുകൾ: 2
      • ശമ്പളം: ₹40,000 – ₹60,000
      • പരമാവധി പ്രായം: 35 വയസ്

        വിദ്യാഭ്യാസ യോഗ്യത

        തസ്തിക അനുസരിച്ച് MCA, B.Tech, BE, M.Tech, M.Sc (IT/Computer Science/Data Analytics) തുടങ്ങിയ യോഗ്യതകൾ ആവശ്യമാണ്. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 3 മാസം മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

        നിയമന കാലാവധി

        • മിക്ക തസ്തികകളിലും ഒരു വർഷത്തെ കരാർ നിയമനം.
        • Senior Software Engineer (.NET) തസ്തികയിൽ മൂന്ന് വർഷത്തെ കരാർ നിയമനം. മികച്ച പ്രകടനവും പ്രോജക്ട് ആവശ്യകതയും പരിഗണിച്ച് കരാർ കാലാവധി ദീർഘിപ്പിച്ചേക്കും.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

          https://duk.ac.in/data/2026/07/Notification-KUDSIT-303-AD_AIII-2026-1.pdf