റെയിൽവേയിൽ ജൂനിയർ എൻജിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ആകെ 4,098 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പൂർണ്ണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 7-ാം ശമ്പള കമ്മീഷൻ (7th CPC) പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിലാണ് നിയമനം ലഭിക്കുക. പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപ പ്രതിമാസം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും.
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ,രേഖാ പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക