Diocesan News & Updates

Home / News Detail

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജേറ്റ്, ടെക്നിഷ്യൻ അപ്രന്റീസ് തസ്തികകളിലായി 460 ഒഴിവ്. ഒരു വർഷ പരിശീലനം.

Friday, 24 July 2026
News Image

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഗ്രാജേറ്റ്, ടെക്നിഷ്യൻ അപ്രന്റീസ് തസ്തികകളിലായി 460 ഒഴിവ്. ഒരു വർഷ പരിശീലനം.

ജൂലൈ 25 നു 9.30 ന് തിരുവനന്തപുരത്തെ കാർത്തിക തിരുനാൾ ഗവ. വി ആൻഡ് ജിഎച്ച്എ സ്എസ് ഫോർ ഗേൾസിൽ നടത്തുന്ന സിലക്‌ഷൻ ഡ്രൈവിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്:

ഗ്രാജേറ്റ് അപ്രന്റീസ് (എയ്റോനോട്ടിക്കൽ/

എയ്‌റോസ്പേസ് എൻജി.,

കെമിക്കൽ എൻജി.,

സിവിൽ എൻജി.,

കംപ്യൂട്ടർ സയൻസ് എൻജി.,

ഇലക്ട്രിക്കൽ എൻജി.,

ഇലക്ട്രോണിക്സ് എൻജി.,

മെക്കാനിക്കൽ എൻജി.,

പ്രൊഡക്‌ഷൻ എൻജി.,

ഫയർ ആൻഡ് സേഫ്റ്റി എൻജി.,

മെറ്റലർജി,

ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി):

ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം; 28 വയസ് ; 12,300.

ടെക്നിഷ്യൻ അപ്രൻറിസ് (ഓട്ടമൊബീൽ എൻജി.,

കെമിക്കൽ എൻജി.,

സിവിൽ എൻ ജി.,

കംപ്യൂട്ടർ സയൻസ് എൻജി.,

ഇലക്ട്രി ക്കൽ എൻജി.,

ഇലക്ട്രോണിക്സ് എൻജി.,

മെക്കാനിക്കൽ എൻജി.,

ഇൻസ്ട്രുമെന്റ് ടെക്നോളജി,

കൊമേഴ്സ്യൽ പ്രാക്ടീസ്):

ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 30 വയസ്സ്

(കൊമേഴ്സ്യൽ പ്രാക്ടീസ്: 26); 10,900.

2022 ഏപ്രിലിനു മുൻപു യോഗ്യത നേടിയവർ, അവസാന വർഷ വിദ്യാർഥികൾ, ഫലം കാക്കുന്നവർ, എംഇ, എംടെക് യോഗ്യതക്കാർ എന്നിവർ അപേക്ഷിക്കേണ്ട.

www.vssc.gov.in