Diocesan News & Updates

Home / News Detail

ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി! എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക; അവസാന തീയതി ഓഗസ്റ്റ് 12

Tuesday, 28 July 2026

ബി.കോം കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി!

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക;

അവസാന തീയതി ഓഗസ്റ്റ് 12

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
അകെ 20 ഒഴിവുകളാണുള്ളത്.
ചെന്നൈയിലടക്കമുള്ള വിവിധ ഓഫീസുകളിലിൽ ആണ് നിയമനം.
കൊമേഴ്സിൽ ബിരുദം യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.

 

തസ്തിക: എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

ഒഴിവുകൾ: 20

വിദ്യാഭ്യാസ യോഗ്യത

  • കൊമേഴ്‌സിൽ ബിരുദം (Graduate in Commerce)

പ്രവൃത്തിപരിചയം

  • കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. (കോഴ്സിന്റെ ഭാഗമായ പരിശീലനകാലം പ്രവൃത്തിപരിചയമായി പരിഗണിക്കില്ല.)
  • ശമ്പളം

    • 7-ാം ശമ്പള കമ്മീഷൻ പ്രകാരം Pay Level-4
    • ശമ്പള സ്കെയിൽ: 25,500 – 81,100 രൂപ
    • വാർഷിക മൊത്തം ശമ്പളം: ഏകദേശം 6.51 ലക്ഷം രൂപ

    ചുമതലകൾ

    ഓഫിസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ബാങ്ക് അക്കൗണ്ടുകളുടെ നടത്തിപ്പ്, വരവ്-ചെലവ് രേഖകളുടെ പരിശോധന, യോഗങ്ങളുടെ അജണ്ടയും മിനിറ്റ്സും തയ്യാറാക്കൽ, വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കി ആസ്ഥാനത്തേക്ക് അയയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള ഭരണപരമായ ചുമതലകൾ നിർവഹിക്കേണ്ടതാണ്. കൂടാതെ സ്ഥാപനത്തിന്റെ നിർദേശപ്രകാരം മറ്റ് ഔദ്യോഗിക ചുമതലകളും നിർവഹിക്കേണ്ടിവരും.

  • തെരഞ്ഞെടുപ്പ് രീതിതെരഞ്ഞെടുപ്പ് ഒബ്ജക്ടീവ് ടൈപ്പ് (MCQ) എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷയിൽ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും.
    • ബേസിക് അക്കൗണ്ടിംഗ് (Basic Accounting)
    • ജനറൽ ഇംഗ്ലീഷ് (General English)
    • ബേസിക് മാത്തമാറ്റിക്സ് (Basic Mathematics)
    • കംപ്യുട്ടർ പരിജ്ഞാനം (Computer Knowledge)
    • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (Quantitative Aptitude)
    • റീസണിംഗ് (Reasoning)
    • ജനറൽ നോളജ് & കറന്റ് അഫയേഴ്സ് (General Knowledge & Current Affairs)
    • കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക .https://www.icsi.edu/media/webmodules/Human_Resour.pdfഅപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

      https://stimulate.icsi.edu/RECRUITMENT/IndexHome/IndexHome