https://www.keralapsc.gov.in/sites/default/files/2026-07/noti-79-26.pdf
കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC)അപേക്ഷ ക്ഷണിച്ചു.
പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.
തസ്തിക: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ
വകുപ്പ്: കേരള വാട്ടർ അതോറിറ്റി
ശമ്പളം: ₹36,500 – ₹89,000
ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ
02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
എഴുത്തുപരീക്ഷ/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർത്ഥികൾക്കു മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-07/noti-79-26.pdf