UPSC CDS റിക്രൂട്ട്മെന്റ് 2026 - 451 കമ്പൈൻഡ് ഡിഫൻസ് സർവീസ് (CDS) തസ്തികകളിലേക്ക്

Thursday 25 December 2025

*UPSC CDS റിക്രൂട്ട്മെന്റ് 2026 - 451 കമ്പൈൻഡ് ഡിഫൻസ് സർവീസ് (CDS) തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുക*. upsc.gov.in- ൽ സൗജന്യ ജോലി അറിയിപ്പ്. *UPSC CDS റിക്രൂട്ട്മെന്റ് 2026:*കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള യോഗ്യരായ ഉദ്ദ്യോഗാർത്ഥികളിൽ നിന്ന് ഗവണ്മെന്റ് ഓർഗനൈസേഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലുടനീളമുള്ളഈ 451 കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) തസ്തികയിലേക്ക് യോഗ്യരായ ഉദ്ദ്യോഗാർത്തികൾക്ക് 10.12.2025 മുതൽ 31.12.2025 വരെ ഓൺലൈനായി അപേക്ഷിക്കാം. *UPSC CDS റിക്രൂട്ട്മെന്റ് 2026 - ഹൈലൈറ്റുകൾ.* 1. സ്ഥാപനത്തിന്റ് പേര്: യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ് സി). 2. തസ്തികയുടെ പേര്: കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) 3. ജോലി തരം: കേന്ദ്ര സർക്കാർ. 4. റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള. 5. അഡ്വ. നമ്പർ: 4/2026 സി.ഡി.എസ്-ഐ 6. ഒഴിവുകൾ: 451. 7. ജോലി സ്ഥലം: ഇന്ത്യയിലുടനീളം 8. ശമ്പളം: 56,100 രൂപ - 2,50,000 രൂപ - (പ്രതിമാസം) 9. അപേക്ഷാ രീതി: ഓൺലൈൻ. 10. അപേക്ഷ ആരംഭിക്കുന്നത്: 10.12.2025 11. അപേക്ഷ അവസാനിക്കുന്നത്: 31.12.2025. 12. പരീക്ഷാ തീയതി: 12.04.2026 13. ഫല പ്രഖ്യാപനം: മെയ് 26 (താത്കാലികം) 14. കോഴ്സ് ആരംഭം: (IMA/INA/AFA) ജനുവരി 2027 15. കോഴ്സ് ആരംഭം (OTA): ഏപ്രിൽ 2027 *ഒഴിവ് വിശദാംശങ്ങൾ* 1. ഇന്ത്യൻ മിലിട്ടറി അക്കാദമി (IMA)ഡെറാഡൂൺ: 100. 2. ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമല: 26 3. എയർഫോഴ്സ് അക്കാദമി (AFA) ഹൈദര്ബാദ്: 32 4. ഓഫീസേഴ്‌സ് ട്രെയിനിങ്ങ് അക്കാദമി (OTA) ചെന്നൈ: പുരുഷന്മാർ 275 5. ഓഫീസേഴ്‌സ് ട്രെയിനിങ്ങ് അക്കാദമി (OTA) സ്ത്രീകൾ 18 *ശമ്പള വിശദാംശങ്ങൾ* 1. ലെഫ്റ്റനന്റ് (ലവൽ 10): ₹ 56,100 - ₹ 1,77,500 2. ക്യാപ്റ്റൻ (ലവൽ 10 ബി: ₹ 61,300 - ₹ 1,93,900 3. മേജർ (ലവൽ 11): ₹69,400 - ₹ 2,07,200 4. ലെഫ്റ്റനന്റ് കേണൽ (ലെവൽ 12A) : ₹ 1,21,200 - ₹ 2,12,400 5. കേണൽ (ലെവൽ 13): ₹1,30,600 - ₹ 2,15,900 6. ബ്രിഗേഡിയർ (ലെവൽ 13A) : ₹1,39,600 - ₹ 2,17,600 7. മേജർ ജനറൽ (ലെവൽ 14): ₹1,44,200 - ₹ 2,18,200 8. ലഫ്റ്റനന്റ് ജനറൽ എച്ച് എജി സ്കെയിൽ (ലെവൽ 15): ₹1,82,200 - ₹2,24,100 9. HAG + സ്കെയിൽ (ലെവൽ 16): ₹2,05,400 - ₹ 2,24,400 10. VCOAS/ആർമി കമാൻഡർ/ലെഫ്റ്റനന്റ് ജനറൽ (NFSG) (ലെവൽ 17): ₹2,25,000 - നിശ്ചിതം 11. COAS (ലെവൽ 18): ₹2,50,000 നിശ്ചിതം. ഓഫീസർക്കുള്ള MSP ഇപ്രകാരമാണ് ലെഫ്റ്റനന്റ് റങ്ക് മുതൽ ബ്രിഗേഡിയർ വരെയുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് സൈനിക സേവന ശമ്പളം (എംഎസ്പി): ₹15,500 നിശ്ചയിച്ചു. *കാഡറ്റ് പരിശീലനത്തിനുള്ള സ്ഥിരം സ്റ്റൈപ്പൻഡ്* ഓഫീസർ കേഡറ്റുകൾക്കുള്ള സ്റ്റൈപ്പൻഡ് സർവീസ് അക്കാദമികളിലെ പരിശീലന കാലയളവ് മുഴുവൻ, അതായത് IMA, OTA എന്നിവിടങ്ങളിലെ പരിശീലന കാലയളവ്: ₹ 56,100 (പ്രതിമാസം)* (ലെവൽ 10 മുതൽ ശമ്പളം) വിജയകരമായി കമ്മീഷൻ ചെയ്യുമ്പോൾ, കമ്മീഷൻ ചെയ്ത ഓഫീസറുടെ പേ മാട്രിക്സിലെ ശമ്പളം ലെവൽ 10 ലെ ആദ്യ സെല്ലിൽ നിശ്ചയിക്കും, കൂടാതെ പരിശീലന കാലയളവ് കമ്മീഷൻ ചെയ്ത സേവനമാണ് കണക്കാക്കില്ല, കൂടാതെ പരിശീലന കാലയളവിലേക്കുള്ള അനുവദനീയമായ അലമൻസുകളുടെ കുടിശ്ശിക, ബാധ്യതയില്ലേ കേഡറ്റുകൾക്ക് നൽകും. *പ്രായ പരിധി* 1. *ഐഎംഎയ്ക്ക്* 02/01/2003 ന് മുമ്പോ 01/01/2008 ന് ശേഷമോ ജനിച്ച അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ. 2. *ഇന്ത്യൻ നാവിക അക്കാദമിയിലേയ്ക്ക്:* 02/01/2003 ന് മുമ്പോ 01/01/2008 ന് ശേഷമോ ജനിച്ച അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ. 3. *എയർഫോഴ്സ് അക്കാദമിക്ക്*: 20 മുതൽ 24 വയസ് വരെ(02/01/2003)ന് മുമ്പോ 01/01/2007 നു ശേഷമോ ജനിച്ചതല്ലാത്ത, സാധുവായ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായ പരിധിയിൽ 26 വയസുവരെ ഇളവു ലഭിക്കും. 4. *ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിക്ക്*(എസ്എസ് സി വനിത നോൺ ടെക്നിക്കൽ കോഴ്സ്): 02/01/2002 ന് മുമ്പോ 01/01/2008 ശേഷമോ ജനിച്ച അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്ത വിധവകൾ/വിവാഹമോചിതർ. 5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി*(എസ്എസ് സി പുരുഷന്മാർ): 02/01/2002 ന് മുമ്പോ 01/01/2008 ശേഷമോ ജനിച്ച പുരുഷ ഉദ്യോഗർത്ഥികൾ 6. ജനന തീയതിയിൽ പിന്നീട് മാറ്റം വരുത്താൻ അനുവാദമില്ല. *യോഗ്യത:* 1. *ചെന്നൈയിലെ IMA, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നിവയിലേയ്ക്ക്* (അംഗീകൃത സർവകലാശാലയുടെ ബിരുദം അല്ലെങ്കിൽ തത്തുല്യം.) 2. ഇന്ത്യൻ നേവൽ അക്കാദമിക്ക് (അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എഞ്ചിനിയറിങ്ങിൽ ബിരുദം. 3. *എയർഫോഴ്സ് അക്കാദമിക്ക്*(അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (10+2 തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച്) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം) ആർമി/നാവികസേന/വ്യോമസേന എന്നീ വിഭാഗങ്ങളിൽ ഫസ്റ്റ് ചോയ്സ് ലഭിച്ച ബിരുദധാരികൾ എസ്എസ്ബിയിൽ അഭിമുഖം ആരംഭിക്കുന്ന തീയതിയിൽ ബിരുദ/പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളുടെ തെളിവ് സമർപ്പിക്കണം. അവസാന വർഷ ഡിഗ്രി കോഴ്സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. സർക്കാർ തത്തുല്യമായി അംഗീകരിച്ച പ്രൊഫണൽ, സാങ്കേതിക യോഗ്യതകളും സ്വീകാര്യമാണ്. *അപേക്ഷാ ഫീസ്.* യുആർ/ഓബിസി/ഇഡബ്ള്യുഎസ്: 200 രൂപ. എസ് സി/ എസ്ടി/സ്ത്രീ: ഇല്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിഗ്, എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. *തിരഞ്ഞെടുപ്പ് പ്രക്രിയ:* 1. എഴുത്തു പരീക്ഷ: ഐഎംഎ, ഐൻഎ, എഎഫ്എ: ഇംഗ്ളീഷ് 100 മാർക്ക്.പൊതുവിജ്ഞാനം 100 മാർക്ക് , എലിമെന്ററി മാത്തമാറ്റിക്സ് 100 മാർക്ക്. OTA: ഇംഗ്ലിഷ്: 100 മാർക്ക്, പൊതുവിജ്ഞാനം: 100 മാർക്ക്. *SSB അഭിമുഖം* സർവീസസ് സെലക്ഷൻ ബോർഡ് (SSB) നടത്തുന്ന ഇന്റലിജൻസ്, പേഴ്സണാലിറ്റി ടെസ്റ്റുകൾ. *മെറിറ്റ് ലിസ്റ്റ്* എഴുത്തുപരീക്ഷയുടെയും SSB അഭിമുഖത്തിന്റെയും സംയോജിത സ്കോറും അടിസ്ഥാനമാക്കി. *പരീക്ഷാ കേന്ദ്രങ്ങൾ* (കേരളം) കൊച്ചി കോഴിക്കോട് തിരുവനന്തപുരം *അപേക്ഷിക്കേണ്ട വിധം* ഓൺലൈനായി അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കക. 1. ഔദ്യോഗിക വെബ്സൈറ്റ്: www.upsc.gov.in തുറക്കുക. 2. "റിക്രൂട്ട്മേന്റ്/കരിയർ/പരസ്യ മെനുവിൽ" കമ്പൈൻഡ് ഡിഫൻസ് സർവീസസ് അറിയിപ്പ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. 3. അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺ ലോഡ് ചെയ്യുക. 4. പൂർണമായ അറിയിപ്പ് ശ്രദ്ധാപൂർവം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. 5. താഴെയുള്ള ഓൺലൈൻ ഔദ്ദ്യോഗിക ഓൺലൈൻ അപേക്ഷ/രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക. 6. ആവശ്യമായ വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കുക. 7. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്യുക. 8. അടുത്തതായി, രജിസ്റ്റർ ചെയ്ത വശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ചുറപ്പിച്ച ശേഷം സമർപ്പിക്കുക. 9. അപേക്ഷ ഫീസ് ആവശ്യപ്പെടൂകയാണെങ്കിൽ, അറിയിപ്പ് രീതി അനുസരിച്ച് പണമടക്കുക. അല്ലെങ്കിൽ അടുത്ത ഘട്ടത്തിലേയ്ക്ക് പോകുക. 9. അതിന്റെ പ്രിറിന്റ്ഔ ട്ട് എടുത്ത് സൂക്ഷിക്കുക.