Diocesan News & Updates

Home / News Detail

കേരള വനം & വന്യജീവി വകുപ്പിൽ വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലേക്കുള്ള  Category No. 091/2026 വിജ്ഞാപനം പ്രകാരം അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

Wednesday, 19 August 2026
News Image

കേരള പിഎസ്‌സി (Kerala PSC) വനം & വന്യജീവി വകുപ്പിൽ വിവിധ ജില്ലകളിൽ വിവിധ തസ്തികകളിലേക്കുള്ള  Category No. 091/2026 വിജ്ഞാപനം പ്രകാരം അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

 
ഇതിലേക്കുള്ള അവസാന തീയതി 2026 സെപ്റ്റംബർ 2 ആണ്. 
പ്രധാന വിവരങ്ങൾ
  • തസ്തികകൾ: സർവേ ലാസ്കർ (Survey Lascar), വാച്ചർ (Watchers), പ്ലാന്റേഷൻ വാച്ചർ/മൈസ്ട്രി (Plantation Watchers & Maistries), ടിംബർ സൂപ്പർവൈസർ (Timber Supervisors), ടോപ് വാർഡൻ (Tope Warden), റിസർവ് വാച്ചർ (Reserve Watchers), ടാന വാച്ചർ (Tana Watchers), ഡിസ്പെൻസറി അറ്റൻഡന്റ് (Dispensary Attendants).
  • ശമ്പളം: ₹23,000 – ₹50,200
  • പ്രായപരിധി: 18 - 40 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം)
  • അവസാന തീയതി: 2026 സെപ്റ്റംബർ 02 രാത്രി 12:00 മണി വരെ
  • അപേക്ഷ ഫീസ്: ഫീസ് ഇല്ല 
വിദ്യാഭ്യാസ യോഗ്യത
  • യോഗ്യത: 7-ാം ക്ലാസ് വിജയിച്ചിരിക്കണം.
  • പ്രത്യേകം ശ്രദ്ധിക്കുക: ഡിഗ്രി (Degree) യോഗ്യത നേടിയവർക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാൻ അർഹതയില്ല. 
ശാരീരിക യോഗ്യതകൾ
  • ഉയരം: കുറഞ്ഞത് 163 സെ.മീ.
  • നെഞ്ചളവ്: കുറഞ്ഞത് 79 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം ഉണ്ടായിരിക്കണം)