Diocesan News & Updates

Home / News Detail

ഇന്ത്യ പോസ്റ്റിൽ 25,000ത്തിലേറെ ജിഡിഎസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, രജിസ്ട്രേഷൻ ഓഗസ്റ്റ് 31 മുതൽ | India Post GDS Recruitment 2026

Thursday, 27 August 2026
News Image

പോസ്റ്റ് ഓഫീസിൽ 25000 ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !

രാജ്യത്തെ തപാൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് വൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (India Post GDS Recruitment 2026).

കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് പുറത്തിറക്കിയ GDS Online Engagement Schedule-II, July 2026 പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് തുടങ്ങിയ തസ്തികകളിലായി 25,000ത്തിലേറെ ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 27നാണ് വിജ്ഞാപനം പുറത്തിറക്കിയത്.

 

അപേക്ഷയ്ക്കുള്ള ഒറ്റത്തവണ രജിസ്ട്രേഷൻ ഓഗസ്റ്റ് 31ന് ആരംഭിക്കും.
 
ഓൺലൈൻ അപേക്ഷയും ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യവും സെപ്റ്റംബർ 2ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
 
സെപ്റ്റംബർ 21 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സെപ്റ്റംബർ 23, 24 തീയതികളിൽ വൈകിട്ട് 5 മണി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരവും ലഭിക്കും.
 
ഔദ്യോഗിക GDS ഓൺലൈൻ എൻഗേജ്മെന്റ് പോർട്ടൽ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക.
 

 

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അംഗീകൃത ബോർഡിൽ നിന്നുള്ള സെക്കൻഡറി സ്കൂൾ പരീക്ഷ വിജയിച്ചിരിക്കണം. പത്താം ക്ലാസിൽ ഗണിതവും ഇംഗ്ലീഷും പഠിച്ച് പാസായിരിക്കണം. അപേക്ഷിക്കുന്ന തപാൽ സർക്കിളിന് ബാധകമായ പ്രാദേശിക ഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കമ്പ്യൂട്ടർ ഉപയോഗത്തിലുള്ള പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ്, മതിയായ ഉപജീവനമാർഗം എന്നിവയും ആവശ്യമാണ്.

  • 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് വർഷവും OBC വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. PwBD വിഭാഗത്തിന് 10 വർഷവും PwBD-OBC വിഭാഗത്തിന് 13 വർഷവും PwBD-SC/ST വിഭാഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. EWS വിഭാഗത്തിന് പ്രത്യേക പ്രായപരിധി ഇളവ് അനുവദിച്ചിട്ടില്ല.GDS നിയമനത്തിൽ എഴുത്തുപരീക്ഷ ഉണ്ടാകില്ല എന്നതാണ് പ്രധാന പ്രത്യേകത.
  • പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക.
  • പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് ശതമാനം നാല് ദശാംശ സ്ഥാനങ്ങൾ വരെ കണക്കിലെടുത്താണ് മെറിറ്റ് തയ്യാറാക്കുക. ഗ്രേഡ് അല്ലെങ്കിൽ ഗ്രേഡ് പോയിന്റ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള മാർക്ക് ഷീറ്റുകൾക്ക് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രീതിയിൽ മാർക്കിലേക്ക് പരിവർത്തനം നടത്തും.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് SMS, ഇ-മെയിൽ എന്നിവ വഴി വിവരമറിയിക്കും. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ ഒറിജിനൽ രേഖകളുമായി ഫിസിക്കൽ ഡോക്യുമെന്റ് വെരിഫിക്കേഷനിൽ പങ്കെടുക്കണം.
  • പത്താം ക്ലാസ് മാർക്ക് ഷീറ്റ്, തിരിച്ചറിയൽ രേഖ, ആവശ്യമായ ജാതി സർട്ടിഫിക്കറ്റ്, PwBD/EWS സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, സർക്കാർ മെഡിക്കൽ സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കേണ്ടിവരും.

യോഗ്യത മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ് മാർക്ക് നിർബന്ധമാണ്.
  • പ്രാദേശിക ഭാഷ: പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കേരള സർക്കിളിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്.
  • മറ്റ് യോഗ്യതകൾ: കംപ്യുട്ടർ പരിജ്ഞാനം, സൈക്കിൾ ചവിട്ടാനുള്ള കഴിവ്, മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം.
  • പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ. (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഇളവ് ലഭിക്കും).

    ശമ്പളം

    ഇന്ത്യ പോസ്റ്റ് GDS തസ്തികകളിൽ സാധാരണ കേന്ദ്രസർക്കാർ ജീവനക്കാരെപ്പോലെ അടിസ്ഥാന ശമ്പളം എന്ന രീതിയിലല്ല വേതനം. ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (TRCA) എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്.

    • ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM): പ്രതിമാസം 12,000 മുതൽ 29,380 രൂപ വരെ
    • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) / ഡാക് സേവക്: പ്രതിമാസം 10,000 മുതൽ 24,470 രൂപ വരെ

      അപേക്ഷാ ഫീസ്

      • ഫീസ്: 100/-.
      • എല്ലാ വനിതകൾക്കും, SC/ST, ഭിന്നശേഷിക്കാർ (PwBD), ട്രാൻസ് വുമൺ എന്നിവർക്കും ഫീസ് ഇല്ല.

      ജോലി വ്യവസ്ഥകൾ

      • ജി.ഡി.എസ് ജീവനക്കാർ തപാൽ വകുപ്പിലെ സ്ഥിരം ജീവനക്കാരല്ല.
      • ദിവസം കുറഞ്ഞത് 4 മണിക്കൂർ മുതൽ പരമാവധി 5 മണിക്കൂർ വരെയാണ് ജോലി സമയം.
      • 65 വയസ്സ് വരെ ജോലിയിൽ തുടരാവുന്നതാണ്.

        പ്രധാന തീയതികൾ

        • വൺ-ടൈം രജിസ്ട്രേഷൻ: 2026 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വരെ.
        • ഓൺലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: 2026 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 21 വരെ.
        • അപേക്ഷ തിരുത്താനുള്ള സമയം : 2026 സെപ്റ്റംബർ 23, 24