Diocesan News & Updates

Home / News Detail

ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം

Friday, 04 September 2026
News Image

EPFO: ബിരുദമുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറാകാം;

കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് 'എ' വിഭാഗത്തിൽ നിയമനം,

അകെ 80 ഒഴിവുകൾ ആണ് ഉള്ളത്.

ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
 
അകെ 80 ഒഴിവുകൾ ആണ് ഉള്ളത്.
 
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി.
 
ഇത് കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് 'എ' തസ്തികയാണ്.
 

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11.

വിദ്യാഭ്യാസ യോഗ്യത

  • അപേക്ഷകന് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
  • അഭിലഷണീയ യോഗ്യത: കമ്പനി ലോ/ലേബർ ലോ/പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ

    പ്രായപരിധി

    • ജനറൽ / EWS: പരമാവധി 35 വയസ്സ്.
    • OBC: പരമാവധി 38 വയസ്സ്.
    • SC / ST: പരമാവധി 40 വയസ്സ്.
    • ഭിന്നശേഷിക്കാർ (PwBD): നിയമപ്രകാരമുള്ള അധിക പ്രായഇളവ് ലഭിക്കും.

    അപേക്ഷാ ഫീസ്

    • ഫീസ് തുക: 25 രൂപ.
    • ഫീസ് ഇളവ്: സ്ത്രീകൾ, SC, ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല.തെരഞ്ഞെടുപ്പ് പ്രക്രിയ

      എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. രണ്ട് മണിക്കൂർ ആണ് പരീക്ഷ സമയം. തെറ്റായ ഓരോ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കും.ഇംഗ്ലീഷ്, ഇന്ത്യൻ ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭരണഘടന, മാത്തമാറ്റിക്സ്, ലേബർ കോഡ്സ് എന്നി വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ.

      കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

      https://www.upsc.gov.in/sites/default/files/AdvtNo-52-2026-Special-Engl-210826.pdf