Diocesan News & Updates

Home / News Detail

കേന്ദ്ര സർക്കാരിൽ ജോലി നേടാം, സയന്റിഫിക് /ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ  376 ഒഴിവുകളാണ് ഉള്ളത്

Friday, 04 September 2026
News Image

പരീക്ഷയില്ല,അഭിമുഖമില്ല!

കേന്ദ്ര സർക്കാരിൽ ജോലി നേടാം,

സയന്റിഫിക് /ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ  376 ഒഴിവുകളാണ് ഉള്ളത്

എഞ്ചിനീയറിങ് ബിരുദം മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം.

 

എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല.

 

ഗേറ്റ് (GATE)സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

 

നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (NIC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.

 

സയന്റിഫിക് /ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അകെ 376 ഒഴിവുകളാണ് ഉള്ളത്.

 

 അപേക്ഷകൾ സെപ്റ്റംബർ 1 മുതൽ 30 വരെ സമർപ്പിക്കാം.

ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി: 300 ഒഴിവുകൾ.
  • ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 50 ഒഴിവുകൾ.
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് : 26 ഒഴിവുകൾ.

    യോഗ്യത

    • ബന്ധപ്പെട്ട വിഷയങ്ങളിൽ M.Sc. / MS / MCA / B.E. / B.Tech പാസ്സായിരിക്കണം.
    • 2024, 2025, അല്ലെങ്കിൽ 2026 വർഷങ്ങളിലെ സാധുവായ GATE സ്കോർ നിർബന്ധമാണ് (പേപ്പർ കോഡുകൾ: CS / EC / DA).
    • ഈ തസ്തികയ്ക്കും യാതൊരുവിധ മുൻപരിചയവും ആവശ്യമില്ല.

      പ്രായപരിധി

      2026 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

      • UR/EWS: 30 വയസ്സ്
      • OBC (NCL): 33 വയസ്സ്
      • SC/ST: 35 വയസ്സ്
      • PwBD: 40 വയസ്സ് വരെ

      അപേക്ഷാ ഫീസ്

      • UR / OBC / EWS: 800 രൂപ
      • SC / ST / ഭിന്നശേഷിക്കാർ / സ്ത്രീകൾ: ഫീസ് ഇല്ല

        ശമ്പളം

        തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 35,400 രൂപ ലഭിക്കും. ഇതിനോടൊപ്പം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ചേർത്ത് തുടക്കത്തിൽ പ്രതിമാസം ഏകദേശം 55,000 - 65,000 രൂപ വരെ ശമ്പളമായി ലഭിക്കും.

        തെരഞ്ഞെടുപ്പ് പ്രക്രിയ

        • NIC പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ യോഗ്യതകൾ പാലിക്കുന്നതുമായ ഉദ്യോഗാർഥികളെയാണ് തുടർ നടപടികൾക്കായി പരിഗണിക്കുക.
        • ഓരോ വിഭാഗത്തിനും പ്രത്യേകം കാറ്റഗറി അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. GATE 2024, 2025, 2026 സ്കോറുകൾക്ക് തുല്യ പരിഗണന നൽകും.
        • ഉദ്യോഗാർഥികൾക്ക് യോഗ്യമായ വർഷങ്ങളിൽ നേടിയ GATE സ്കോറുകളിൽ നിന്ന് മികച്ച ഒരു സ്കോർ മാത്രമാണ് സമർപ്പിക്കേണ്ടത്.
        • കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

          https://recruitment.nic.in/DetailedSTA.pdf

          അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്.

          https://recruitment.nic.in/