പ്രധാന തസ്തികകൾ
നേഴ്സിങ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രാഫർ/എക്സ്-റേ ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ് തുടങ്ങിയ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട തസ്തികകളാണ് ഒഴിവുകൾ പ്രതീക്ഷിക്കുന്നത്.
ശമ്പള സ്കെയിൽ
ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. പേലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള (Pay Level 3 to Pay Level 7) ശമ്പള ഘടനയാണ് തസ്തികകൾക്ക് നൽകിയിരിക്കുന്നത്.
വിവിധ പാരാമെഡിക്കൽ തസ്തികകളിലായി 560 താൽക്കാലിക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം അന്തിമ വിജ്ഞാപനത്തിൽ മാറ്റത്തിന് വിധേയമായേക്കാം. വിശദമായ യോഗ്യത, തസ്തിക തിരിച്ചുള്ള ഒഴിവുകൾ, പ്രായപരിധി, മെഡിക്കൽ നിലവാരം, ശമ്പളം, അപേക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ റെയിൽവേ പുറത്തിറക്കും.
പ്രത്യേകം ശ്രദ്ധിക്കുക
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രാഥമിക വിവരങ്ങൾ ആധാർ (Aadhar) ഉപയോഗിച്ച് പരിശോധിക്കണം.
ആധാർ വെരിഫിക്കേഷൻ വിജയകരമാക്കാൻ ആധാർ കാർഡിലെ പേരും ജനനത്തീയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും, യോഗ്യതാ മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും റെയിൽവേ ബോർഡിന്റെ പൊതു വെബ്സൈറ്റായ Indian Railways Official Site ൽ പ്രസിദ്ധീകരിക്കുന്ന വിശദമായ CEN No. 05/2026 വിജ്ഞാപനത്തിന് വിധേയമായിരിക്കും