ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ, CAPFs സബ് ഇൻസ്പെക്ടർ (GD) തസ്തികകളിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
CISFയിലെ സബ് ഇൻസ്പെക്ടർ (Fire) തസ്തികയിലേക്ക് Physics, Chemistry, Mathematics ഉൾപ്പെടെയുള്ള സയൻസ് ബിരുദം വേണം. അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും യോഗ്യതയായി പരിഗണിക്കും.
ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർഥികൾക്ക് LMV ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്.
എല്ലാ സബ് ഇൻസ്പെക്ടർ തസ്തികകൾക്കും പേ ലെവൽ -6 പ്രകാരമാണ് ശമ്പളം. തെരഞ്ഞെടുക്കപെടുന്നവർക്ക് 35,400 മുതൽ 1,12,400 വരെ ശമ്പളം ലഭിക്കാം.
അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതകൾ, SC, ST, അർഹരായ എക്സ് -സർവീസ്‌മെൻ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_capf_2026.pdf