Diocesan News & Updates

Home / News Detail

ഉന്നത പഠനത്തിന് കൈത്താങ്ങായി 20 ലക്ഷം വരെ നേടാം സ്കോളർഷിപ്പുകളിലൂടെ!

Thursday, 17 September 2026
News Image

ബാങ്ക് വായ്പ വേണ്ട; ഉന്നത പഠനത്തിന് കൈത്താങ്ങായി

20 ലക്ഷം വരെ നേടാം ഈ സ്കോളർഷിപ്പുകളിലൂടെ!

ഈ അധ്യയന വർഷം അപേക്ഷിക്കാവുന്ന, വർഷത്തിൽ 12,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകളെക്കുറിച്ചറിയാം

ഠനച്ചെലവുകൾ കാരണം ബാങ്ക് വായ്പകളെ മാത്രം ആശ്രയിക്കുന്നതിനോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനോ മുമ്പ് അനുയോജ്യമായ സ്കോളർഷിപ്പുകൾ കണ്ടെത്തുന്നത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.

ഈ അധ്യയന വർഷം അപേക്ഷിക്കാവുന്ന, വർഷത്തിൽ 12,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകളെക്കുറിച്ചറിയാം.

പ്രധാന സ്കോളർഷിപ്പുകളും വിവരങ്ങളും

എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ്:

സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ-ബിരുദാനന്തര, പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

സെപ്റ്റംബർ 19 ആണ് അവസാന തീയതി.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എഞ്ചിനീയറിങ് സ്കോളർഷിപ്പ്:

 ബി.ഇ/ബി.ടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 4 വർഷത്തേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വീതം ലഭിക്കും.

വരുമാന പരിധി ആറ് ലക്ഷം രൂപ.

അവസാന തീയതി: സെപ്റ്റംബർ 20.

എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് (2026-27):

60% മാർക്കോടെ 10, 12 ക്ലാസുകൾ പാസായ, വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

പ്രതിവർഷം 50,000 രൂപ വരെ ലഭിക്കുന്ന ഈ സ്കോളർഷിപ്പിന്

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

മുസ്കാൻ സ്കോളർഷിപ്പ് പ്രോഗ്രാം 2.0:

9 മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് 12,000 രൂപ വരെ സഹായം ലഭിക്കുന്ന ഈ പദ്ധതിയുടെ അവസാന തീയതി സെപ്റ്റംബർ 30 ആണ്.

പരിവർത്തൻ ഇ.സി.എസ്.എസ് പ്രോഗ്രാം (എച്ച്.ഡി.എഫ്.സി ബാങ്ക്):

ഒന്നാം ക്ലാസ് മുതൽ പി.ജി വരെയുള്ളവർക്കായി 75,000 രൂപ വരെ ധനസഹായം നൽകുന്നു.

അവസാന തീയതി: ഒക്ടോബർ 31.

മറ്റ് സ്കോളർഷിപ്പുകൾ:

ഓക്ക് നോർത്ത് സ്കോളർഷിപ്പ് (പെൺകുട്ടികൾക്കായി, സെപ്റ്റംബർ 20 വരെ), ഈസ്റ്റ്മാൻ പവർഅപ്പ് എഡ്യൂസ്കിൽ സ്കോളർഷിപ്പ് (സെപ്റ്റംബർ 30 വരെ) എന്നിവയും ലഭ്യമാണ്.

ആവശ്യമായ രേഖകൾ

മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, അഡ്മിഷൻ പ്രൂഫ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയ്ക്കൊപ്പം [രേഖ Redacted] തുടങ്ങിയ ആവശ്യമായ തിരിച്ചറിയൽ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

ഓരോ സ്കോളർഷിപ്പിന്റെയും കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിച്ച്, അവസാന തീയതിക്ക് മുൻപായി തന്നെ വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.