രാജ്യത്തെ വിവിധ സേനാവിഭഗങ്ങളിലായി 25487 ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.*
Saturday 13 December 2025
*രാജ്യത്തെ വിവിധ സേനാവിഭഗങ്ങളിലായി 25487 ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.*
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എന്ന വിഭാഗത്തിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികയിലേക്കുമാണ് നിയമനം.
ആകെയുള്ള 25487 ഒഴിവുകളിൽ 23467 എണ്ണം പുരുഷന്മാർക്കും 2020 എണ്ണം സ്ത്രീകൾക്കുമുള്ളതാണ്. ഇതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷ 2026 ഫെബ്രുവരിക്ക് ശേഷം നടക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെൻട്രൽ ഇഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) സശസ്ത്ര സീമാ ബൽ (SSF) ഇൻഡോ- ടിബറ്റൻ ബോർഡർ ഫോഴ്സ് (ITBP) അസം റൈഫിൾസ് (AR) സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവയിലാണ് നിയമനം ലഭിക്കുക.
http://ssc.gov.in വഴി അപേക്ഷ നൽകാം.
ഡിസംബർ 31 രാത്രി 11 മണി വരെ അപേക്ഷ നൽകാം.
അപേക്ഷയിലെ തിരുത്തലുകൾക്ക് ജനുവരി 8 മുതൽ ജനുവരി 11 വരെ സമയം ഉണ്ട്.