ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിൽ നിയമനം നടത്തുന്നു.
ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കേരളത്തിലും ഒഴിവുകളുണ്ട്.
ഓൺലൈൻ വഴി അപേക്ഷകൾ നവംബർ 25 വരെ സമർപ്പിക്കാം.
അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതിയായ 2026 നവംബർ 25-നകം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം വിജ്ഞാപനത്തിൽ പറയുന്ന പ്രായപരിധിയും മെഡിക്കൽ യോഗ്യതയും പാലിക്കണം.
2027 ജനുവരി ഒന്നിന് 20 മുതൽ 33 വയസ്സ് വരെയാണ് പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികൾക്കുള്ള പ്രായപരിധി.
വിഭാഗം തിരിച്ചുള്ള പ്രായപരിധി ഇപ്രകാരമാണ്:
ഏഴാം ശമ്പള കമ്മിഷന്റെ ലെവൽ 6 പ്രകാരം 35,400 രൂപ ആണ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ പ്രാരംഭ അടിസ്ഥാന ശമ്പളം. റെയിൽവേ നിയമങ്ങൾ അനുസരിച്ചുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എ-2 (A-2) മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കണം. കാഴ്ചശക്തി സംബന്ധിച്ച കർശനമായ മാനദണ്ഡങ്ങളുമുണ്ട്.
വിജ്ഞാപനം: https://rrb.indianrailways.gov.in/-/image/1793016771817CEN_08_2026_StationMaster.pdf/examsDocuments.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്